അതിക്രൂരം, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ

അതിക്രൂരം, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു; പരാതി ഹോം നഴ്സിനെതിരെ
Apr 25, 2025 05:28 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്.

മര്‍ദനമേറ്റ ശശിധരൻ പിള്ളയെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പൊലീസിൽ പരാതി നൽകി. വീണു പരുക്കേറ്റ് എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്.

സിസിടിവി പരിശോധിച്ചപ്പോൾ ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു.

വീട്ടിലെ സിസിടിവിയിലാണ് ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അഞ്ചുവര്‍ഷമായി അൽഷിമേഴ്സ് രോഗ ബാധിതനായ ശശിധരൻ പിള്ള. പുതുതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്.

രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനായാണ് ഹോം നഴ്സിനെ വെച്ചത്. അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ വെച്ചത്.

ബന്ധുക്കള്‍ തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ഹോം നഴ്സും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.

#ExtremelycrueL #former #BSFjawan #dragged #naked #complaint #filed #against #homenurse

Next TV

Related Stories
സ്ത്രീകളുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Apr 26, 2025 08:25 AM

സ്ത്രീകളുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

വ്യാഴാഴ്ച അർധരാത്രി വീട്ടിൽനിന്നാണ് ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്....

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 26, 2025 08:06 AM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ...

Read More >>
അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 26, 2025 08:02 AM

അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു....

Read More >>
ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി യുവാവ് പിടിയില്‍

Apr 26, 2025 07:57 AM

ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി യുവാവ് പിടിയില്‍

ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതുലിനെ പൊലീസ്...

Read More >>
യുവതി പ്രണയത്തിൽ നിന്നും പിന്മാറി; ഫേസ്ബുക്കിൽ ലൈവിട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

Apr 26, 2025 07:45 AM

യുവതി പ്രണയത്തിൽ നിന്നും പിന്മാറി; ഫേസ്ബുക്കിൽ ലൈവിട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സ്ഥലത്ത്...

Read More >>
പൊഴിയൂരില്‍ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; പാപ്പാന്‍മാരെ ആക്രമിക്കാൻ ശ്രമം

Apr 26, 2025 07:28 AM

പൊഴിയൂരില്‍ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; പാപ്പാന്‍മാരെ ആക്രമിക്കാൻ ശ്രമം

പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും...

Read More >>
Top Stories